unde@d tree stumps is being kept alive by neighbouring trees
ജീവിക്കാന്‍ പ്രതീക്ഷയുടെ ഒരു പച്ചില പോലും ഇല്ലെങ്കിലും എന്നും ജീവന്‍ തുടിക്കുന്ന ഒരു മരക്കുറ്റി. കൊടുംകാട്ടില്‍ മരിച്ചിട്ടും മരിക്കാത്ത അതിനെ പ്രേതമരം എന്ന് ഗവേഷകര്‍ വിളിച്ചു. ജീവലോകത്തിലെ ഈ കൗതുകം ആ രണ്ട് ഗവേഷകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. ഇതങ്ങ് ന്യൂസിലന്‍ഡിലെ കാര്യമാണ്. വര്‍ഷങ്ങളായി പേരിന് പോലും ഒരു പച്ചില ഇല്ല. പക്ഷേ ജീവനുണ്ട്.